Lucid Dreams

“ദൃഷ്ട, ശൃത, അനുഭോദശ്ചഃ, പ്രാർത്ഥിതഃ, കൽപ്പിതഃസ്തഥാ, ഭാവികോ, ദോഷജശ്ച ഇതി, സ്വപ്നഃ.സപ്തവിധോമതഃ”

                വേദങ്ങൾ പറയുന്നതാണ്... നമുക്ക് ഏഴുതരം സ്വപ്നങ്ങൾ ആണ് സാധാരണ ഉണ്ടാകുന്നത്... വേദങ്ങളും ഉപനിഷത്തുക്കളും കാലഹരണപ്പെട്ട മണ്ടത്തരങ്ങളാണ് എന്നു ചിന്തിക്കുന്നോ ? എങ്കിൽ ആധുനിക ശാസ്ത്രവും പറയുന്നു, നമുക്ക് പ്രധാനമായും ഏഴുതരം സ്വപ്നങ്ങളാണ് ഉണ്ടാകുന്നത് എന്ന്... അവ ഇവയൊക്കെയാണ്...
  1. Initial Dreaming :- വളരെ ദൂരത്തിൽ ഒരു പ്രകാശം, അല്ലെങ്കിൽ നമുക്ക് ചുറ്റും ഒരു പ്രകാശ വലയം, മഴവില്ലുപോലെ പല നിറങ്ങൾ ഇവയൊക്കെയാണ് ഇത്തരം സ്വപ്നങ്ങളിൽ കാണുക… ഇത്തരം സ്വപ്നം അങ്ങനെ സാധാരണയായി എല്ലാവരും കാണുന്ന ഒന്നല്ല…
  2. Ordinary Dreaming :- നമ്മുടെ ഓർമയിൽ മുൻപ് ഉണ്ടായ ചില സംഭവങ്ങൾ, ചില സുഹൃത്തുക്കൾ, സ്കൂൾ കാലഘട്ടം എന്നിവയൊക്കെയാണ് ഇത്തരം സ്വപ്നങ്ങളിൽ ഉണ്ടാകുക… സാധാരണ നമ്മൾ കാണുന്ന പല സ്വപ്നങ്ങളും ഇത്തരം സ്വപ്നങ്ങളാണ്…
  3. Pathological Dreaming :- നമുക്ക് പനി, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ഉള്ളപ്പോൾ നമ്മൾ കാണുന്ന ഒരുതരം സ്വപ്നമാണ് ഇത്… ചിലപ്പോൾ വലുപ്പമേറിയ തലയിണകൾ നമ്മുടെ മുകളിലേക്ക് വീഴുന്നു, അല്ലെങ്കിൽ ഒരു വലിയ അപ്പൂപ്പൻതാടി നമ്മുടെ മുകളിലേക്ക് വീഴുന്നു, അതിന് വളരെ ഭാരം തോന്നുന്നു, അല്ലെങ്കിൽ ഒരു വലിയ കല്ല് നമ്മുടെ മുകളിലേക്ക് വീഴുന്നു… അങ്ങനെ പലതരത്തിൽ ആവാം…
  4. Vivid Dreaming :- നമ്മൾ ഏതാനും ദിവസം മുൻപ് കണ്ട ഒരു അപകടം… അല്ലെങ്കിൽ ഒരു സിനിമ… അതിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ… ആ അപകടം വീണ്ടും കാണുക, അല്ലെങ്കിൽ ആ സിനിമയോ, സംഭവമോ വീണ്ടും വീണ്ടും സ്വപ്നം കാണുക… ഇതാണ് ഇത്തരം സ്വപ്നങ്ങളുടെ പ്രത്യേകത…
  5. Symbolic Dreaming :- ആന ഓടിക്കുന്നു, അല്ലെങ്കിൽ പട്ടി ഓടിക്കുന്നു, അല്ലെങ്കിൽ പാമ്പ് ഓടിക്കുന്നു എന്നിവ… പക്ഷെ, എത്ര വേഗത്തിൽ ഓടിയാലും വേഗത കൂടാത്ത അവസ്‌ഥ… കാലുകൾ കുഴയുന്നതുപോലെയോ, കാലുകൾ തെന്നുന്നതുപോലെയോ ഉള്ള തോന്നൽ… അവസാനം നമ്മൾ അവിടെ വീഴും, അല്ലെങ്കിൽ അവ നമ്മളെ പിടിക്കും… പലരും കാണാറുള്ള ഒരുതരം സ്വപ്നമാണ് ഇത്…
  6. Sensational Dreaming :- കൃത്യമായ ഒരു സ്‌ഥലമോ ഒരു വ്യക്തിയെയോ മൂന്നോ, നാലോ അല്ലെങ്കിൽ അതിൽ കൂടുതൽ തവണ സ്വപ്നം കാണുന്നു… ഏതാണ്ട് ഒരേ സ്വപ്നം തന്നെ… ഇതും പലരും പറയാറുള്ള ഒരു സ്വപ്നമാണ്…
  7. Lucid Dreaming :- സ്വബോധത്തോടെ സ്വപ്നം കാണുക… ഇത് വളരെ ചുരുക്കം പേരിൽ മാത്രമാണ് സാധാരണയായി സംഭവിക്കുന്നത്… ഇത്തരം സ്വപ്നങ്ങൾ നമുക്ക് പരിശീലിച്ച് കാണാൻ കഴിയുന്ന ഒന്നാണ്… നമ്മൾ സ്വപ്നം കാണുകയാണ് എന്ന ബോധത്തോടെ സ്വപ്നം കാണുക… ആ സ്വപ്നം നമുക്ക് നമ്മുടെ ഇഷ്ടത്തിനനുസരിച്ചു മാറ്റം വരുത്താൻ സാധിക്കും… ഉദാ: നിങ്ങൾക്ക് ചിറകുകൾ ഇല്ലാതെ പറക്കാം, oxygen ഇല്ലാതെ കടലിനടിയിൽ പോകാം, വിമാനം പറത്താം, അങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും ചെയ്യാൻ കഴിയും… വേണമെങ്കിൽ കൈലിമുണ്ടും വള്ളിച്ചെരുപ്പും ബട്ടൻസ് പൊട്ടിയ ഷർട്ടും ഇട്ട് കവലയിലെ പലചരക്കുകടയിൽ പോകുന്ന ലാഘവത്തോടെ, എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ വരെ കയറാം… നിങ്ങൾ എന്ത് ആഗ്രഹിക്കുന്നുവോ, അതെല്ലാം സ്വപ്നം കാണാം… നമ്മുടെ ഉറക്കത്തിൽ ആദ്യ 15 മിനുറ്റ് മുതൽ, എല്ലാ ഒന്നര മണിക്കൂറിലും 15 മിനുറ്റ് REM എന്ന ഉറക്കത്തിൽ ആയിരിക്കും... നമ്മൾ സ്വപ്നം കാണുന്നത് ഇത്തരം സമയങ്ങളിൽ ആണ്... സാധാരണ മനുഷ്യർ ഒരു ദിവസം ഉറക്കത്തിൽ 5 മുതൽ 7 സ്വപ്നം വരെ കാണാം... ഉറങ്ങുന്ന സമയത്തെ അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും... പക്ഷെ, ഈ സ്വപ്നങ്ങൾ ഓർത്തിരിക്കാൻ നമുക്ക് കഴിയാറില്ല... അതുകൊണ്ടാണ് ഇന്നലെ ഞാൻ സ്വപ്നം കണ്ടിട്ടില്ല എന്ന തോന്നൽ നമുക്ക് ഉണ്ടാകുന്നത്... മാത്രമല്ല, ചിലപ്പോൾ യാതൊരു യുക്തിയും ഇല്ലാത്ത സ്വപ്നങ്ങൾ കണ്ടു എന്നു നമുക്ക് തോന്നും... പക്ഷെ, അത് രണ്ടോ, മൂന്നോ സ്വപ്നങ്ങൾ കൂട്ടിച്ചേർത്ത് നമ്മുടെ മനസ്സ് ഉണ്ടാക്കുന്ന ഒരു കഥയാണ്... lucid dreaming ന്റെ ആദ്യ പടിതന്നെ, നമ്മൾ കാണുന്ന സ്വപ്നങ്ങളെ ഓർത്തിരിക്കാൻ സാധിക്കുക എന്നതാണ്... പരിശ്രമിച്ചാൽ 4,5 സ്വപ്നങ്ങൾ വരെ നമുക്ക് നിഷ്പ്രയാസം ഓർത്തിരിക്കാൻ കഴിയും... ഇങ്ങനെ ഓർത്തിരിക്കാൻ സാധിച്ചാൽ, lucid dreaming വളരെ എളുപ്പത്തിൽ നമ്മുക്ക് ചെയ്യാൻ സാധിക്കും... "ഉറങ്ങുമ്പോൾ കാണുന്നത് ആകരുത്, ഉറക്കം കെടുത്തുന്നതാവണം സ്വപ്നം" എന്നു പറഞ്ഞ ഒരു മഹാപുരുഷൻ നമുക്ക് ഉണ്ടായിരുന്നു... ഡോക്ടർ കലാം... അത് വെറും ഒരു വാചകം മാത്രമല്ല... നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ, അല്ലെങ്കിൽ നമ്മുടെ ഏറ്റവും വലിയ സ്വപ്നങ്ങൾ... അത് എത്രതവണ നമ്മൾ കാണുന്നുവോ, അല്ലെങ്കിൽ ആഗ്രഹിക്കുന്നുവോ, അത് യാദർഥ്യമാകാണുള്ള സാധ്യതകൾ കൂടുതലാണ് എന്ന് പറയപ്പെടുന്നു... അതിനുള്ള സാഹചര്യങ്ങൾ നമ്മുടെ മുന്നിൽ സ്വയം ഉണ്ടാകും... അതുകൊണ്ട് എല്ലാവരും സ്വപ്നം കാണുക... സ്വപ്നങ്ങളെ യാദർഥ്യമാക്കുക..

സ്ഫടികം !! – Re-Release @4K

സ്ഫടികം – ഈ സിനിമ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയൂല. എപ്പോ TV യിൽ വന്നാലും, അന്ന് കണ്ട അതേ ഫ്രഷ്നെസ്സോടെ, പുതുമ കെടാതെ ഇരുന്ന് ഇപ്പോഴും കാണും. ആക്ഷന്‍, മാസ്സ്, ക്ലാസ്, ത്രില്ലർ ,റൊമാന്‍സ്, സെന്റിമെന്‍സ്, കോമഡി എല്ലാം ഉൾപെടുത്തി, മലയാള സിനിമയിൽ സ്ഫടികം പോലെ ഇന്നും വെട്ടി തിളങ്ങി നിൽക്കുന്ന ലാലേട്ടൻ ചിത്രം. ആരൊക്കെ എത്രയൊക്കെ അപമാനിച്ചാലും തരം താഴ്ത്തിയാലും ചങ്കൂറ്റത്തോടെ നട്ടെല്ല് നിവർത്തി തന്നെ വേണം ജീവിക്കാൻ എന്ന് പഠിപ്പിച്ചു തന്ന ആട്-തോമയുടെ കഥ, 2 പതിറ്റാണ്ടുകൾക്ക് മുൻപ് അഭ്രപാളികളിൽ വിസ്മയം തീർത്ത സ്ഫടികം.

തോമസ് ചാക്കോ – “തോമക്ക് ഇഞ്ചി നീരാവാനേ പറ്റിയുള്ളൂ” ആ ഡയലോഗിലുണ്ട് ആ കഥാപാത്രം. നമുക്ക് ചുറ്റും ഇന്നും ജീവിക്കുന്നുണ്ട്, കഴിവുണ്ടായിട്ടും സ്വപ്നങ്ങളും, ജീവിതവും ചവിട്ടി മെതിക്കപ്പെട്ട തോമസ്ചാക്കോമാർ. അവർ എല്ലാം ഇപ്പൊ ചിലർക്ക് ആട്-തോമയായി, മറ്റു ചിലർക്ക് തോമാച്ചായനായി സമൂഹത്തിൽ ഒരു മറ സൃഷ്ടിച്ചു അഭിനയിച്ചു കൊണ്ട് ജീവിക്കുന്നു, കരിമ്പാറക്കുള്ളിലെ തെളിനീരുറവകൾ. പള്ളിമേടയിലേക്ക് പ്രതീക്ഷയോടെ വരുന്ന തോമസ് ചാക്കോ തിരിച്ചിറങ്ങുമ്പോൾ, റയ്ബാന് ഗ്ലാസിന് ഇടയിലൂടെ കാണിക്കുന്ന ഒരു തുള്ളി കണ്ണീരിലുണ്ട് തോമസ്ചാക്കോയുടെ നഷ്ടപെട്ട ജീവിതവും സ്വപ്നങ്ങളും എല്ലാം. 14 വർഷത്തെ മങ്ങി പോയ ഭൂതകാലത്തിന് ഒരു മറ തന്നെ ആയിരുന്നു ആ റയ്ബാൻ ഗ്ലാസ്.

ട്യൂട്ടോറിയൽ തല്ലിപ്പോളിക്കുന്നത് എതിർക്കുന്ന തോമച്ചായൻ തനിക്ക് വിദ്യാഭ്യാസത്തിനോട് ഉള്ള സ്നേഹവും, ആവേശവും വെളിവാക്കുന്നുണ്ട്. അതോടൊപ്പം തനിക്ക് നഷ്ടപെട്ടത് അവർക്ക് നഷ്ടപ്പെടാൻ പാടില്ല എന്ന കരുതലും വാശിയും എല്ലാം പ്രകടമായിരുന്നു മോഹൻലാൽ എന്ന നടന്റെ ഭാവങ്ങളിൽ. അത് പോലെ തന്നെ അച്ഛൻ തല്ലിയ കാരണം കരയുന്ന കുഞ്ഞിന് ഐസ്ക്രീം വാങ്ങിച്ചു കൊടുക്കുമ്പോഴും തനിക്ക് നഷ്ടപെട്ട ബാല്യവും കൗമാരവും റയ്ബാൻ ഗ്ലാസ് വെച്ച ആ മുഖത്തു പ്രകടം ആയിരുന്നു.

സ്ഫടികം എന്ന് കേൾക്കുമ്പോ തന്നെ ലാലേട്ടന്റെ മാസ്സ് ഡയലോഗ്സും, തുണി പറിച്ചടിയും ഒക്കെ തന്നെ ആണ് മനസ്സിൽ വരിക. സിഗാർ വലിക്കുന്ന പൂക്കോയയുടെ മുന്നിൽ കുറ്റി-ബീടി വലിച്ചു മാസ്സ് കാണിക്കുന്ന തോമാച്ചായനെ ആർകെങ്കിലും മറക്കാൻ സാധിക്കുമോ? ഇങ്ങനെ ഒക്കെ ആണെങ്കിലും അപ്പനോടും, അമ്മയോടും, പെങ്ങളോടും ഉള്ള സ്നേഹവും, പഴയ കളികൂട്ടുകാരിയോട് പുറമേ കാണിക്കാതെ സൂക്ഷിക്കുന്ന പ്രണയവും, കൂട്ടുകാരന്റെ പ്രണയസാക്ഷാത്ക്കാരത്തിനു വേണ്ടി ജീവൻ വരെ കളയാൻ ഉള്ള മനസ്സും, മറ്റൊരുവനെ പോലെ ആകാനുള്ള ഉപദേശം സഹിക്കാൻ വയ്യാതെ ആയപ്പോൾ കൂട്ടുകാരനെ വേദനിപ്പിച്ചതിൽ ഉള്ള കുറ്റബോധവും, അധ്യാപകരോടും ഫാദർ ഒറ്റപ്ലാക്കനോടും ഒക്കെ ഉള്ള ബഹുമാനവും സ്നേഹവും എല്ലാം തോമാച്ചായനെ അതി സങ്കീർണമായ ഒരു കഥാപാത്ര സൃഷ്ട്ടി ആകുന്നുണ്ട്. എന്റെ മറ്റു പല സിനിമാ വിവരണങ്ങളിലും പറയുന്ന പോലെ തന്നെ ആട്-തോമയെയും ലാലേട്ടൻ തന്മയത്വത്തോടെ, 100% കൃത്യതയോടെ പ്രേക്ഷകരിലേക്ക് എത്തിച്ചു. ഇതൊക്കെ തന്നെ ആണ് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാലിന് നേടി കൊടുത്തത്.

“നിന്റെ വില ഞാൻ സൂക്ഷിച്ചിട്ടുണ്ട് – ഓട്ടകാലണ”
മകന്റെ കഴിവുകളെ കണ്ടുപിടിച്ചു വളർത്തി എടുക്കാതെ, മകനെ തല്ലി പഠിപ്പിച്ച് ലോകം അറിയുന്ന ഒരു മാത്തമാറ്റിഷ്യൻ ആകാൻ ശ്രമിച്ച ചാക്കോ മാഷ്. എന്നാൽ മികച്ച അദ്യാപകനുള്ള ദേശീയ അവാർഡ് നേടിയ ചാക്കോ മാഷിന്റെ കണക്കൂട്ടലുകൾ പിഴച്ചു. ഊരുതെണ്ടി ആയി, ഒന്നര ചക്രത്തിന്റെ ഓട്ടക്കാലണയായി, മുട്ടനാടിന്റെ ചങ്കിലെ ചോര ജീവൻടോൺ ആയി കരുതുന്ന ലോകം അറിയുന്ന ഒന്നാന്തരം ചട്ടമ്പയായി മാറി മകൻ തോമസ്ചാക്കോ. ആട് തോമയുടെ മാസ്സിനെക്കാളും ചാക്കോ മാഷ് എന്ന അപ്പന്റെ തിരിച്ചറിവ് തന്നെ ആണ് സിനിമയുടെ കാമ്പ്. ലാലേട്ടന്റെ കൂടെ മത്സരിച്ചു അഭിനയിക്കാൻ തിലകൻ ചേട്ടനെ കൊണ്ടേ പറ്റൂ എന്ന് കിരീടവും, ചെങ്കോലും, നരസിംഹവും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും ഒക്കെ പോലെ തന്നെ സ്ഫടികം കാണുമ്പോഴും തോന്നി പോകും.

കടുവ ചാക്കോയുടെയും ആട്-തോമയുടെയും കഥ തന്നെ ആണ് സ്ഫടികം. കടുവചാക്കോയിൽ നിന്നും സ്ഫടികത്തിലേക്ക് ഉള്ള ചാക്കോമാഷിന്റെ പരിവർത്തനത്തിൽ തോമസ്ചാക്കോയുടെ കളികൂട്ടുകാരി തുളസിയുടെ പങ്ക് ചെറുതല്ല. രണ്ടാം വരവിൽ തുളസിയെ തോമ പിന്തിരിപ്പിക്കുന്നതിന് കാരണം തോമ തന്നെ മറ്റൊരവസരത്തിൽ പറയുന്നുണ്ട് “ഉപ്പുകല്ലിൽ നിന്ന കൂട്ടുകാരനു വെള്ളം കൊടുത്ത എന്റെ തുളസിയെ വഞ്ചിക്കാൻ എനിക്ക് മനസ്സ് വരുന്നില്ല” അത് കൊണ്ട് തന്നെ ആണ് ഇടി മണലിൽ നിന്നും ഇടി മണലിലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്ന സ്വന്തം ജീവിതത്തിലേക്ക് കൂടെ താഴാൻ തുളസിയെ തോമസ്ചാക്കോ ക്ഷണിക്കാതിരുന്നത്. എന്നാൽ തോമയെ അങ്ങിനെ അങ്ങ് ഉപേക്ഷിക്കാൻ തുളസി തയ്യാർ അല്ല, പിടിച്ചു കയറാൻ ഇനിയും ആ കൈകൾക്ക് കരുത്തുണ്ട് എന്നാണ് തുളസിയുടെ പക്ഷം. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയി ഞാൻ കരുതുന്ന ഉർവശി ചേച്ചി തുളസിയെ ഭംഗിയായി തന്നെ തിരശീലയിൽ അവതരിപ്പിച്ചു.

ജോർജ് എന്ന സിനിമയിലെ വില്ലൻ പിന്നീട് മലയാള സിനിമയിൽ അറിയപ്പെട്ടത് സ്ഫടികം ജോർജ് എന്നാണ്. അദ്ദേഹം ഈ സിനിമയിൽ ചെയ്തത് വ്യക്തമായ വ്യക്തിത്വം ഉള്ള ഒരു കഥാപാത്രം തന്നെ ആയിരുന്നു. സ്ഫടികത്തിലെ വില്ലൻ ചാക്കോമാഷ് ആണോ അതോ SI കുറ്റിക്കാടൻ ആണോ എന്ന് സിനിമ ഇറങ്ങിയ സമയത്ത് ഒക്കെ കൂട്ടുകാർകിടയിൽ ഒരു ചർച്ചാവിഷയം തന്നെ ആയിരുന്നു. എന്നാൽ സിനിമയിൽ പ്രേക്ഷകരുടെ ഇഷ്ട്ടക്കേട് സമ്പാദിക്കുന്നതിൽ 2 പേരും മത്സരിച് അഭിനയിച്ചു എന്ന കാര്യത്തിൽ എന്തായാലും ആർക്കും ഒരു തർക്കവും ഇല്ല.

“ഇതെന്റെ പുതിയ റയ്ബാൻ ഗ്ലാസ്, ഇത് ചവിട്ടി പൊട്ടിച്ചാൽ നിന്റെ കാല് ഞാൻ വെട്ടും” , “ഊതരുതേ, ഊതിയാൽ തീപ്പൊരി പറക്കും” , “എന്നാ തോമ മുടിയൊന്നു നീട്ടിവളർത്തും SI സോമൻപിള്ളക്ക് ചെരക്കാൻ” , “ഭൂലോകത്തിന്റെ ഓരോ സ്പന്ദനവും മാത്തമാറ്റിക്സിൽ ആണ്” അങ്ങിനെ മലയാളികൾക് ഇന്നും പറഞ്ഞു നടക്കാൻ ഒരു പിടി മാസ്സ് ഡയലോഗ്സ് തന്ന സിനിമയാണ് സ്ഫടികം. ഇത്രയൊക്കെ മാസ്സ് ഉണ്ടെങ്കിലും മലയാളികൾക്ക് എന്നും മനസ്സിൽ സൂക്ഷിക്കാൻ കലാമൂല്യം ഉള്ള ഒരു സിനിമയായി തന്നെ ആണ് ഭദ്രൻ സ്ഫടികം സമ്മാനിച്ചത്. ഒരു സിനിമ എന്നതിനുപരി സംഭവ ബഹുലമായ പല ജീവിതങ്ങളുടെയും ഒരു ദൃശ്യാവിഷ്കാരം കൂടി ആണ് സ്ഫടികം !!

ദേവസഭാതലം – ഒരു നിരീക്ഷണം

1993 ഇല്‍ പുറത്തിറങ്ങിയ ഹിസ്‌ ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തില്‍ കൈതപ്രം എഴുതി രവീന്ദ്രന്‍ മാഷ്‌ സംഗീതം നല്‍കിയ ദേവസഭാതലം എന്ന ഗാനത്തെ പറ്റിയാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇന്ത്യന്‍ സംഗീതത്തില്‍ എന്നല്ല ലോക സംഗീതത്തില്‍ തന്നെ ഇങ്ങനെ ഒരു ഗാനം ഉണ്ടോ എന്ന് സംശയമാണ്. സിനിമയിൽ രണ്ടു സംഗീത ശിരോമണികൾ തമ്മിലുള്ള മൽസരമാണ് നടക്കുന്നത്. പക്ഷെ ആ മത്സരത്തില്‍ ജയിക്കുന്നത് ഇവര്‍ രണ്ടു പേരുമല്ല, മറിച്ചു സംഗീതം തന്നെയാണ്.

അസാധ്യമായ ഒരു ആലാപന ശൈലിയാണ് ദാസേട്ടന്‍ ഈ ഗാനത്തില്‍ കൊണ്ടുവന്നിരിക്കുന്നത്.

കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഒപ്പത്തിനൊപ്പം നിൽക്കുന്ന പെർഫോമൻസ് ആണ് കാഴ്ചവെക്കുന്നത്

അതുപോലെ തന്നെ മോഹൻലാൽ എന്ന നടൻ ഈ ഗാന രംഗത്തോട് എത്രമാത്രം നീതിപുലർത്തിയിരിക്കുന്നു എന്നതു വളരെ അതിശയിപ്പിക്കുന്ന ഒരു കാര്യം ആണ്.

ഒന്‍പതോളം രാഗങ്ങള്‍ ആണ് രവീന്ദ്രന്‍ മാഷ്‌ ഈ ഗാനത്തിനു വേണ്ടി ഉപയോഗിച്ചത്. അതായത് സമ്പൂർണ്ണ രാഗങ്ങളും ഔഡവ രാഗങ്ങളും.ആരോഹണത്തിലും അവരോഹണത്തിലും 7 സ്വരങ്ങൾ വീതം ഉള്ള രാഗങ്ങളെ സമ്പൂർണ്ണ രാഗങ്ങൾ എന്നും , 5 സ്വരങ്ങൾ വീതം വരുന്ന രാഗങ്ങളെ ഔഡവ രാഗങ്ങൾ എന്ന് വിളിക്കുന്നു. ഈ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന രാഗങ്ങൾ എല്ലാം തന്നെ ആരോഹണ അവരോഹണം Symmetricആണ്. അതായത് ആരോഹണത്തിലുള്ള സ്വരങ്ങൾ തന്നെ അവരോഹണത്തിലും. അന്യ സ്വരങ്ങള്‍ ഒന്നും കടന്നു വരുന്നതുമില്ല.. . അനന്തൻ നമ്പൂതിരി യാ യി മോഹൻലാൽ പാടുന്ന രാഗങ്ങൾക്കൊക്കെ ഒരു ഹിന്ദുസ്ഥാനി ഛായ രവീന്ദ്രൻ മാഷ് കൊടുക്കുന്നുണ്ട്.

ഓരോ പക്ഷി മൃഗാദികളില്‍ നിന്നുമാണ് ഈ സപ്ത സ്വരങ്ങള്‍ ഉണ്ടായിരിക്കുന്നത്.

പഞ്ചമം പാടുന്ന കുയില്‍ എന്നു പറയുന്ന പോലെ കുയിലിന്റെ സ്വരത്തില്‍ നിന്നുമാണ് ‘ പ ‘ എന്ന സ്വരം ഉണ്ടായിട്ടുള്ളത്. ഷഡ്ജം മുതൽ നിഷാദം വരെയുള്ള ഏഴു സ്വരങ്ങളേയും അവയുടെ പ്രത്യേകതകളെയും അവ പ്രതിനിധാനം ചെയ്യുന്ന പക്ഷിമൃഗാദികളെയും കുറിച്ചാണ് ദേവസഭാതലം എന്നാ ഗാനത്തിലൂടെ പറയുന്നത്. സപ്തസ്വരങ്ങളും അവയ്ക്ക് ആധാരമായ പക്ഷിമൃഗാദികളും അവ ഗാനത്തിന്റെ വരികളില്‍ വരുന്നതു എങ്ങനെയെന്ന്‍ നോക്കാം..

ഷഡ്‌ജം ( സ ) – മയിൽ – ‘ മയൂര ‘ നാദം സ്വരമായ്

ഋഷഭം ( റി ) – കാള – ‘ റിഷഭ’ സ്വരങ്ങളാല്‍ പൌരുഷമേകും

ഗാന്ധാരം ( ഗ ) – ആട് – ‘ അജ ‘ രവ ഗാന്ധാരം.

മധ്യമം ( മ ) – ക്രൗഞ്ച പക്ഷി – ‘ക്രൗഞ്ചം’ ശ്രുതിയിലുണർത്തും.

പഞ്ചമം (പ ) – കുയിൽ – ‘ പഞ്ചമം ‘ വസന്ത ‘കോകില’ സ്വനം

ധൈവതം ( ധ ) – കുതിര – ‘അശ്വ’ രവങ്ങൾ ആജ്ഞാചക്രത്തിലുണർത്തും

നിഷാദം ( നി ) – ആന – ‘ ഗജ ‘ മുഖനാദം സാന്ത്വനഭാവം.

ഹിന്ദോളം മുതല്‍ രേവതി വരെ ഒന്‍പതു രാഗങ്ങള്‍ ആണ് രവീന്ദ്രന്‍ മാഷ്‌ ഈ ഗാനം കമ്പോസ് ചെയ്യാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. എന്തുകൊണ്ട് അദ്ദേഹം തോഡിയും ഹിന്ദോള വും ഒക്കെ തിരഞ്ഞെടുത്തു എന്ന് രവീന്ദ്രൻ മാഷ് തന്നെ പറഞ്ഞിട്ടുള്ളതാണ്.

#ഹിന്തോളം#

#തോടി#

#പന്തുവരാളി#

#ആഭോഗി#

#മോഹനം#

#ഷണ്മുഖപ്രിയ#

#കല്യാണി#

#ചക്രവാകം#

#രേവതി#

………………………………………………………………………..

ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം (മോഹന്‍ലാല്‍ പാടുന്നത് ) രാഗം – ഹിന്ദോളം

ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം (കൈതപ്രം പാടുന്നത്) രാഗം – തോടി

ഷഡ്ജം ( മയിൽ ) രാഗം – പന്തുവരാളി

മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗതമന്ത്രം

മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം

റിഷഭം ( കാള ) രാഗം – ആഭോഗി

‘ഋഷഭ’ സ്വരങ്ങളായ് പൌരുഷമേകും ശിവവാഹനമേ നന്തി

ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്തി

ഗാന്ധാരം ( ആട് ) രാഗം – മോഹനം

സന്തോഷകാരക സ്വരം സ്വരം സ്വരം സ്വരം

‘അജ’ രവഗാന്ധാരം ഗാന്ധാരം ഗാന്ധാരം

ആമോദകാരക സ്വരം സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം

മധ്യമം ( ക്രൗഞ്ച പക്ഷി ) രാഗം – ഷണ്മുഖപ്രിയ

‘ക്രൗഞ്ചം’ ശ്രുതിയിലുണർത്തും നിസ്വനം മധ്യമം

മാധവം ശ്രുതിയിൽ ഇണങ്ങും കാരുണ്യം മധ്യമം

പഞ്ചമം ( കുയിൽ ) രാഗം – കല്യാണി

പഞ്ചമം വസന്ത ‘കോകില’ സ്വനം സ്വനം കോകിലസ്വനം

വസന്തകോകിലസ്വനം

ധൈവതം ( കുതിര ) രാഗം – കല്യാണി

മേഘരാഗങ്ങളെ തൊട്ടുണരുന്നതാ മണ്ടൂകമന്ത്രം ധൈവതം

‘അശ്വ’രവങ്ങൾ ആജ്ഞാചക്രത്തിലുണർത്തും സ്വരരൂപം ധൈവതം

നിഷാദം ( ആന ) രാഗം – ചക്രവാകം

ഗജമുഖനാദം സാന്ത്വനഭാവം ആഗമജപലയ നിഷാദരൂപം നി നി നി നി

ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ എകമായ് ഒഴുകും ഗംഗാപ്രവാഹം

അനുദാത്തമുദാത്തസ്വരിതപ്രചയം രാഗം – രേവതി

താണ്ഡവമുഖരലയപ്രഭവം പ്രണവാകാരം സംഗീതം

ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം

ദാസേട്ടൻ പറഞ്ഞതാണ് ശെരി, എന്റെ ക്ലാസ്സിക്കൽ പാട്ടുകളിൽ ലാലിന്റെ ചുണ്ടുകൾ അനങ്ങുമ്പോളാണ് അതിന് സിനിമയിൽ പൂർണ്ണത വരുന്നത്.. ആ trend setter ന് പകരം വെക്കാൻ ഇനി മലയാളത്തിൽ വേറൊരാൾ വരില്ല..

🙏

..

..

PES എങ്ങനെ രസകരം ആക്കാം!!!

ഫോണിൽ screen mirroring വഴി PC അല്ലെങ്കില്‍ TV ആയി connect ചെയ്യുക. PES game open ആക്കി classic controls മാറ്റി touch controls ആക്കുക. പിന്നീട് നിങ്ങള്‍ക്ക് phone ഒരു joystick പോലെ ഉപയോഗിച്ച് PC യുടെ വലിയ സ്ക്രീനില്‍ കളിക്കാം. SIM matches ഒക്കെ അടിപൊളി ആകും 🙂

~~~
Screen mirroring എങ്ങനെ ചെയ്യാം

📣📣📣📣📣📣📣📣📣📣📣📣📣📣🔌🔌
നേരത്തെ നമ്മൾ പറഞ്ഞു screen mirroring വഴി PC യുമായി connect ചെയത് PES കളിക്കാമെന്ന്. പലർക്കും അത് എങ്ങനെയാണെന്ന് അറിയില്ല എന്ന് മനസ്സിലാക്കുന്നു. അത് എങ്ങനെയാണെന്ന് നോക്കാം.

ആദ്യമായി screen mirroring App download ചെയ്യാം. ഒരുപാട്‌ screen mirroring Apps ഉണ്ട്. പക്ഷെ ഏറ്റവും എളുപ്പമായി തോന്നിയത്‌ ഈ ലിങ്കിലെ App ആണ്.

https://play.google.com/store/apps/details?id=com.screenmirrorapp

അതിനു ശേഷം PC yil പോയി ഫോണും PC യും wifi അല്ലെങ്കിൽ hotspot വഴി connect ചെയ്യുക ശേഷം

http://www.screenmirrorapp.com/

ഈ സൈറ്റിൽ കയറുക. ശേഷം ഫോണിലെ App open ആക്കി QR code scan ചെയ്താൽ mirroring activate ആയി. ഫോണിലെ screen ഇല്‍ കാണുന്ന എന്തും PC yile screenil kanam. കൂട്ടത്തില്‍ PES ഗെയിമും.
Browser full screen ഇട്ടാല്‍ വളരെ നല്ലത്. SIM മാച്ച് കളിക്കാന്‍ ഒന്നും ചെയ്യേണ്ടതില്ല. പക്ഷേ Normal match കളിക്കാന്‍ PES controls ല്‍ touch controls ആക്കി ഇടേണ്ടി വരും. ഇനി PC nokki touch controls വഴി കളിച്ച് തുടങ്ങാം.

Net സ്പീഡ് ഇല്ലെങ്കില്‍ കുറച്ച് lag വരും PC screen ല്‍.

NB: കളിച്ച് നോക്കിയിട്ട് അഭിപ്രായം പറയുക